തൃശ്ശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ആശീർവ്വാദകർമ്മത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു. മറ്റം ഫൊറോന വികാരി റവ.ഡോ.ഷാജു ഊക്കൻ, ഇടവകാംഗവും അതിരൂപതാ ഫിനാൻസ് ഓഫീസറുമായ റവ.ഫാ. വർഗ്ഗീസ് കൂത്തൂർ എന്നിവർ സഹകാർമ്മികരായി.

നവീകരണം പൂർത്തീകരിച്ച മറ്റം നിത്യസഹായ മാതാവിന്റെ തീർത്ഥ കേന്ദ്രത്തിന്റെ ആശീർവ്വാദകർമ്മം നടന്നു. തൃശ്ശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ആശീർവ്വാദകർമ്മത്തിന് മുഖ്യകാർമ്മികത്വം വഹിച്ചു. മറ്റം ഫൊറോന വികാരി റവ.ഡോ.ഷാജു ഊക്കൻ, ഇടവകാംഗവും അതിരൂപതാ ഫിനാൻസ് ഓഫീസറുമായ റവ.ഫാ. വർഗ്ഗീസ് കൂത്തൂർ എന്നിവർ സഹകാർമ്മികരായി. ദേവാലയത്തിന്റെ വാതിലുകൾ കൊത്തുപണികളോടു കൂടി പ്രശസ്ത ദാരുശില്ലി എളവള്ളി നന്ദന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയത്. കൂടാതെ ദേവാലയത്തിന്റെ മേൽക്കൂരയുടെ ഭാഗത്തുണ്ടായിരുന്ന പ്ലെയിൻ ഗ്ലാസ്സുകൾ മാറ്റി, വർണ്ണ ചില്ലുകളിൽ മാതാവിന്റെയും, പരിശുദ്ധാത്മാവിന്റെയും ഉൾപ്പെടെയുള്ള ചിത്രങ്ങൾ ആലേഖനം ചെയ്ത് സ്ഥാപിക്കുകയും ചെയ്തു. പെരിങ്ങണ്ടൂർ ഇൻഡ്രസ്ട്രീയൽ ഏരിയയിലെ ക്രൈസൽ കമ്പനിയിലെ സുനിലാണ് ഈ പ്രവൃത്തികൾക്ക് നേതൃത്വം നൽകിയത്. തീർത്ഥകേന്ദ്രത്തിന്റെ വരാന്ത ഉയർത്തി സ്റ്റീൽ ഉപയോഗിച്ചുള്ള ഗ്രില്ലുകളും പിടിപ്പിച്ചാണ് നവീകരണ പ്രവർത്തങ്ങൾ നടത്തിയിട്ടുള്ളത്. ഭിന്നശേഷിക്കാർക്ക് തീർത്ഥകേന്ദ്രത്തിലേക്ക് പ്രവേശിക്കാൻ റാമ്പും നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. വികാരി റവ.ഡോ.ഷാജു ഊക്കൻ, സഹവികാരി റവ.ഫാ.ആന്റണി ചിറ്റിലപ്പിള്ളി (ജൂനിയർ), കൈക്കാരൻമാരായ ഫ്രാൻസീസ് സി.ടി, ജെയിംസ് സി.ടി, മിൽട്ടൺ ഫ്രാൻസീസ്, ജസ്റ്റിൻ ജോസ്, നിർമ്മാണ കമ്മിറ്റി കൺവീനർ വർഗ്ഗീസ് പി.എ, കമ്മിറ്റിയംഗങ്ങൾ എന്നിവരാണ് നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.