മുഖ്യ മാലാഖയായ ഗബ്രീയെൽ മാലാഖ

മുഖ്യ മാലാഖയായ ഗബ്രീയെൽ മാലാഖ .കയ്യിൽ കുരിശും ആണികളും .തലക്കു മുകളിലുള്ള ഗ്രീക്ക് അക്ഷരങ്ങൾ മാലാഖയുടെ പേരിന്‍റെ ചുരുക്കക്ഷരം .


ഛായ ചിത്രത്തിന്റെ മുകളിൽ ഇടതും വലതും മൂലകളിൽ ആയി രണ്ടു മാലാഖമാർ നിൽക്കുന്നതായി കാണപ്പെടുന്നു. വലതു ഭാഗത്ത്‌ കാണപ്പെടുന്നത് ഗബ്രിയേൽ മാലാഖ. വിലങ്ങനെ ഉള്ള മൂന്നു പട്ടകളോട് കൂടിയ കുരിശു മാലാഖ വഹിക്കുന്നതായി കാണപ്പെടുന്നു. അതിനു ചുവട്ടിലായി നാലു ആണികളും. കുരിശു മരണത്തിന്റെ ഈ ദർശനം കുട്ടിയെ ഭയപ്പെടുത്തിയതായി തോന്നുന്നു. ഒരിക്കൽ ഗബ്രിയേൽ കന്യകയ്ക്ക് വലിയ സന്തോഷത്തിന്റെ വാർത്ത കൊണ്ടുവന്നിരുന്നു. ഇപ്പോൾ, ഗബ്രിയേൽ കുരിശു മരണത്തിന്റെ പ്രതീകങ്ങൾ അവതരിപ്പിക്കുന്നു, യേശു കാഴ്ചയിൽ ഭയപ്പെടുന്നു.

എന്നിട്ടും, ഗബ്രിയേൽ കുട്ടിയെ ആരാധിക്കുകയും യേശുവിന്റെ കുരിശു മരണത്തിന്റെ പ്രതീകങ്ങൾ നൽകുകയും ചെയ്യുമ്പോൾ ഭയാനകമായ ഭാവി സംഭവങ്ങളെക്കാൾ ഉപരി യേശുവിന്റെ പുനരുത്ഥാനത്തെ പ്രവചിക്കുന്നു.ചിത്രത്തിന്റെ എല്ലാ ഭാഗങ്ങളും കഷ്ടപ്പാടുകളുടെ യാഥാർത്ഥ്യത്തെ ഊന്നിപ്പറയുന്നു. അതേ സമയം ചിത്രത്തിന്റെ സുവർണ്ണ പശ്ചാത്തലം യേശുവിന്റെ വിജയത്തിന് ഊന്നൽ നൽകുന്നു.

നിങ്ങളുടെ പോരാട്ടങ്ങളും പീഡനങ്ങളും നിങ്ങൾക്ക് ശക്തിയുടെയും പുണ്യത്തിന്റെയും വളർച്ചയ്ക്കുള്ള സാധ്യതകൾ ആയി മാറുന്നത് എങ്ങനെയെന്ന് പരിഗണിക്കുക. പ്രധാന ദൂതനായ ഗബ്രിയേലിനോട് സംസാരിക്കുക. നിങ്ങളുടെ ജീവിതത്തിൽ ഭയാനകമായതോ ഭയപ്പെടുത്തുന്നതോ ആയ എല്ലാ കാര്യങ്ങളുടെയും നല്ല വശങ്ങൾ കാണാൻ ഗബ്രിയേലിനോട് സഹായം ചോദിക്കുക.

പ്രാർത്ഥന


മുഖ്യ മാലാഖയായ ഗബ്രിയേലെ, കന്യാമറിയത്തെ ക്രിസ്തുവിന്റെ അമ്മയാകുമെന്ന് അറിയിക്കാൻ ദൈവം അങ്ങയെ അയച്ചിരിക്കുന്നു. അത്യുന്നതന്റെ സന്ദേശ വാഹകാ , ഞങ്ങളുടെ ഏറ്റവും അടിയന്തിര ആവശ്യത്തിൽ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ. മഹത്വമുള്ള ഗബ്രിയേൽ, ജീവിത യാത്രയിൽ ഞങ്ങളുടെ വഴികാട്ടിയും സംരക്ഷകനുമാകൂ. ഞങ്ങളെ യേശുവിലേക്കും മറിയത്തിലേക്കും അടുപ്പിക്കണമേ. ആമേൻ.