ഉണ്ണി യേശു

ഉണ്ണിയുടെ തലക്കരികിൽ 'ജീസസ് ക്രൈസ്റ്റ് ' എന്നതിന്‍റെ ഗ്രീക്കിലുള്ള ചുരുക്കക്ഷരം


ഉണ്ണി യേശു മറിയത്തിന്റെ ഇടതുകൈയിൽ ഇരിക്കുന്നു. ഉണ്ണിയേശുവിന്റെ മുഖം വലിയ ശാന്തത പ്രകടിപ്പിക്കുന്നു. ഉണ്ണിയേശുവിന്റെ പ്രകാശവലയത്തിനുള്ളിൽ ഒരു കുരിശ് പ്രസരിക്കുന്നതായി കാണാം. ദേവാലയത്തിലെ സമർപ്പണത്തെ പോലെ തന്നെ, അർപ്പിക്കപ്പെടേണ്ട ഒരു ബലിയായാണ് ഉണ്ണിയേശുവിനെ അവതരിപ്പിക്കുന്നത് (ലൂക്കോസ് 2:22-40 നോക്കുക ). മറിയം വേദനയിൽ തളരാതെ ശക്തയും ധീരയുമായി കുരിശിന്റെ ചുവട്ടിൽ നിന്നു.(യോഹന്നാൻ 19:25 നോക്കുക ). എന്ന് ചിത്രത്തിലെ അമ്മയുടെ സാന്നിദ്ധ്യം നമ്മെ ഓർമ്മിപ്പിക്കുന്നു.

മറിയം പല കാര്യങ്ങളിലും യേശുവിനെപ്പോലെയാണ്. അവൾ ക്രിസ്തുവിന്റെ ദുഃഖം പങ്കിടുന്നു - അത് നമ്മുടെ ദുഃഖവും വേദനയും കൂടിയാണ് - അവൾ അത് സ്വന്തമാക്കുന്നു, പ്രാർത്ഥനയിലൂടെ അതിനെ രൂപാന്തരപ്പെടുത്തുന്നു. കാരുണ്യത്തിന്റെ മാതാവായതിനാൽ ഞങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനും അവൾ സന്തുഷ്ടയാണ്. നമ്മൾ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ സഹായിക്കാൻ മാതാവ് ആഗ്രഹിക്കുന്നു .

ഈ ചിത്രത്തിൽ കുട്ടി തന്റെ അമ്മയെ സ്നേഹപൂർവ്വം മുറുകെ പിടിക്കുന്നു. അവൻ അമ്മയെ ആശ്വസിപ്പിക്കാനും അമ്മയാൽ ആശ്വസിക്കപ്പെടാനും ശ്രമിക്കുന്നു. യേശു എല്ലാ ക്രിസ്ത്യാനികളെയും ("തന്റെ കുരിശുമെടുത്ത്‌ എന്നെ അനുഗമിക്കട്ടെ."മത്തായി 16 : 24 )വിളിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ കുരിശുകൾ ഏതൊക്കെയാണ്... സഹിക്കാൻ നിങ്ങൾക്ക് ഏറ്റവും പ്രയാസമുള്ള കാര്യങ്ങൾ? യേശുവിനെപ്പോലെ, നിങ്ങളുടെ കുരിശുകൾ നിത്യസഹായ മാതാവിന്റെ അടുത്തേക്ക് കൊണ്ടുവരിക. അവ അമ്മക്കു സമർപ്പിക്കുക നിങ്ങളുടെ ഹൃദയത്തിൽ യേശുവിനെയും അമ്മയെയും അനുഗമിക്കുക.

പ്രാർത്ഥന


നിത്യ സഹായ നാഥേ , ഞങ്ങളുടെ പ്രത്യാശയെ, രക്ഷകന്റെ അമ്മെ , ഞങ്ങൾ അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുന്നു. നവീകരിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഞങ്ങളെ സഹായിക്കണമേ. ഈ ചിത്രത്തിൽ ഞങ്ങൾ ആരാധിക്കുന്ന ശിശു യേശുവിനെപ്പോലെ, അമ്മയുടെ വലതു കൈ പിടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ജീവിതത്തിലെ എല്ലാ ആവശ്യങ്ങളിലും സാഹചര്യങ്ങളിലും ഞങ്ങളെ സഹായിക്കാനുള്ള ശക്തിയും നന്മയും അമ്മക്കുണ്ട്. ഈ നിമിഷം ഞങ്ങളെ സഹായിക്കൂ. ഞങ്ങളുടെ സങ്കേതവും പ്രത്യാശയും ആയിരിക്കണമേ. ആമേൻ.